ധർമ്മടം ഗ്രാമ പഞ്ചായത്തംഗം കെ ലതിക നിര്യാതയായി

 


തലശ്ശേരി:-ധർമടം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ അണ്ടലൂർ താഴെക്കാവിന് സമീപത്തെ ജാനകി സദനത്തിൽ കെ ലതിക (50) നിര്യാതയായി.

സിപിഐഎം അണ്ടലൂർ പടിഞ്ഞാറ് ബ്രാഞ്ച് അംഗം, തയ്യൽ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ധർമടം ഈസ്റ്റ് വില്ലേജ് ജോ. സെക്രട്ടറി, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ധർമടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

പരേതരായ കെ നാണു - കെ ശാരദ എന്നിവരുടെ മകളാണ്. ഭർത്താവ്: ദിനേശൻ. മക്കൾ: ദൃശ്യ ദിവ്യന്ത്. സഹോദരങ്ങൾ: ജയൻ, സവിത, സുധീർ, പ്രദീപ്, സജിത, പ്രമോദ്, ദിലീപ്.

സംസ്കാരം വ്യാഴം പകൽ 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.

Previous Post Next Post