മലേഷ്യ:മലേഷ്യയിൽഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു. എറണാകുളം മണീട് ചിരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), പേരാമ്പ്ര കൽപ്പത്തൂർ മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ നാരായണന്റെ മകൻ ലിനിൽ (44), കോഴിക്കോട് സ്വദേശിയായ മറ്റൊരാളും എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
ഏഴുവർഷത്തോളമായി മലേഷ്യയിൽ റവാങ്ങിൽ ജൻട്രോൾ എൻജിനീയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകരോടൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചിരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.
മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം.ബി.എച്ച്.ഡി.യിൽ പ്രോഗ്രാപ്പറായിരുന്നു ലിനിൽ. ഭാര്യ: ജേഷ്ഠ (സ്വപ്ന). മക്കൾ: വിഷ്ണുവേദ്, അരുൺവേദ്. അമ്മ: രുഗ്മിണി.
