എം.വി രാഘവന്റെ 12-ാം ചരമവാർഷിക ദിനാചരണം നവംബർ 9 ന്


കണ്ണൂർ :- MVR ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എം.വി രാഘവന്റെ 12-ാം ചരമവാർഷിക ദിനാചരണം നവംബർ 9 തിങ്കളാഴ്ച നടക്കും. 

രാവിലെ 9 മണിക്ക് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, 10 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ സെമിനാർ എന്നിവ ഉണ്ടായിരിക്കും. 

പാട്യം രാജന്റെ അധ്യക്ഷതയിൽ ഡി.രാജ ഉദ്ഘാടനം നിർവഹിക്കും. MVR പുരസ്കാരം എം.എ ബേബിക്ക് നൽകും. ഉച്ചയ്ക്ക് 2 മണി മുതൽ പ്രഭാഷണം, കലാപരിപാടികൾ എന്നിവ അരങ്ങേറും.

Previous Post Next Post