ചർച്ച പരാജയം : ഗ്രാമീണ ബാങ്ക് സമരം എട്ടാം ദിവസത്തിലേക്ക് 

 

കമ്പിൽ:ഇടപാടുകാർക്ക് ദുരിതം നൽകി കേരളാ ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സമരം എട്ടാം ദിനത്തിലേക്ക്  കടന്നു. ഇന്നലെ മന്ത്രി തലത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ സമരം പെട്ടെന്ന്  അവസാനിപ്പിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ് .
സമരം മൂലം കമ്പിൽ ബ്രാഞ്ച് അടക്കം അടഞ്ഞു കിടക്കുകയാണ്. ജില്ലയിലെ എ ടി എം സർവീസുകളെയും സമരം ബാധിച്ചു കഴിഞ്ഞു. ബ്രാഞ്ചുകൾ അടഞ്ഞുകിടക്കുന്നതിനാൽ വായ്പകളുടെ തിരിച്ചടവും, സ്വർണ്ണ പണയങ്ങൾ പുതുക്കലും ഉൾപ്പെടെ നടത്താനാവുന്നില്ല. സമര ദിവസങ്ങളിൽ ഇടപാടുകൾ നടത്താനും, വായ്പകൾ പുതുക്കാനുമാവാത്തതിനാൽ നൂറ് കണക്കിന് ഇടപാടുകാർ തങ്ങളുടേതല്ലാത്ത കാരണത്താൽ കുടിശിഖക്കാരാവുകയാണ്.

ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിസംബർ 17 നാണ്  അനിശ്ചിതകാല സമരം തുടങ്ങിയത് .
കേരള ഗ്രാമീണ ബാങ്ക് എപ്ലോയീസ് യൂണിയൻ ,ഓഫീസേഴ്സ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സമരം അവസാനിപ്പിക്കാൻ അധികൃതർ അടിയന്തിര നടപടി വേണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.


Previous Post Next Post