കൊളച്ചേരി വില്ലേജ് ഓഫീസ് പരിസരം എൻ എസ് എസ് യുണിറ്റ് ശുചീകരിച്ചു
കൊളച്ചേരി :- കാടുമൂടി കിടന്ന കൊളച്ചേരി വില്ലേജ് ഓഫീസിനു മുൻവശവും പരിസപ്രദേശങ്ങളും ചിറക്കൽ രാജാസ് ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റ് ശുചീകരിച്ചു. കമ്പിൽ സ്കൂളിൽ നടന്നു വരുന്ന
സപ്തദിന ക്യാമ്പിന്റെ ഭാഗമായായിരുന്നു ശുചീകരണം.
ഡിസംബർ 22 ന് തുടങ്ങിയ ക്യാമ്പ് 28ന് സമാപിക്കും. ശാസ്ത്ര ആരോഗ്യ, വിദ്യാ ഭ്യാസ ക്ലാസ്സുകളും നടന്നു. വളണ്ടിയർ ലീഡർമാരായ അരുൺ സൂര്യ, കെ. നിജ, അശ്വതി, മാളവിക, അമൽജിത്ത്,നന്ദന,അഷിത, ആതിര, ചൈതന്യ പ്രോഗ്രാം ഓഫീസർ കെ.വി.ശ്രീജിത്ത്, ടി.കെ.രാജേഷ്, സി.കെ .മഞ്ജു, ദിൽന എന്നിവർ നേതൃത്വം നൽകി.