നാം ഖുർആനിലേക്ക് മടങ്ങുക: MPA റഹീം സാഹിബ്
കമ്പിൽ:ആധുനിക കാലത്ത് പാശ്ചാത്യ സംസ്കാരങ്ങളെ പിന്തുടരുന്നതിന് പകരം ഒരു യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ ഖുർആനിലേക്ക് മടങ്ങൽ അത്യാവശ്യമാണെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ MPA അബ്ദുൽ റഹീം സാഹിബ്. സ്വഫാ ഖുർആൻ കോളേജ് സനദ് ദാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ യുവജന സംഗമ സെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ പ്രഫസർ മുഹമ്മദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.ബുജൈർ വാഫി,ഹാഫിസ് ശംസുദ്ദീൻ ഫൈസി,യാസർ വാഫി,റഹീം മാസ്റ്റർ,ഹംസ മൗലവി,അനീസ് പാമ്പുരുത്തി, ഷാജിർ മാസ്റ്റർ, മഹ്മൂദ് ഹാജി കൈ പയിൽ സംസാരിച്ചു