ദിവസങ്ങൾക്ക് മുന്നേ വാഹനമിടിച്ച് ചത്ത നായ ഇപ്പോഴും റോഡിൽ തന്നെ !!!
ചേലേരി മുക്ക് :- ദിവസങ്ങൾക്ക് മുന്നേ വാഹനമിടിച്ച് ചത്ത നായ ഇപ്പോഴും റോഡരികിൽ അന്ത്യവിശ്രമം കൊള്ളുന്നു. മുണ്ടേരി പാലത്തിന് സമീപത്തായി വാഹനമിടിച്ച് റോഡിൽ ചത്തു കിടക്കുന്ന നായയെ കാണാൻ തുടങ്ങിയത് ബുധനാഴ്ചയാണ്.
ആദ്യം റോഡിന്റെ മധ്യത്തിലായിരുന്ന നായ ഇപ്പോൾ കിടക്കുന്നത് റോഡരികിലാണ് എന്ന വ്യത്യാസം മാത്രമെ ഉള്ളൂ.. കഴിഞ്ഞ ദിവസം മുതൽ അസഹ്യമായ ദുർഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്..
ഈച്ചയും മറ്റു പ്രാണികളും വലം വച്ച് പറയക്കുകയും ചെയ്യുന്നതിനാൽ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ട്. പ്രഭാതസവാരിക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത് വീടുകൾ ഇല്ലാത്തതിനാൽ ഇനിനെ മറവു ചെയ്യാനും ആരും മുന്നോട്ടു വരാത്ത സ്ഥിതിയാണ്. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ഇടപെട്ട് ഇതിനൊരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രഭാതസവാരിക്കാർ.