പരിഷത്ത് വനിതാ നവോത്ഥാന ജാഥയ്ക്ക് സ്വീകരണം



മയ്യിൽ:ശാസ്ത്ര ബോധവും സമത്വവും ലിംഗനീതിയും
സംരക്ഷിക്കുന്നതിനും വനിതാ മതിൽ വിജയിപ്പിക്കുന്നതിനുമായി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച നവോത്ഥാന വനിതാ ജാഥക്ക് മയ്യിൽ ബസ്റ്റാന്റിൽ ഉഷ്മള സ്വീകരണം നൽകി. ജാഥാ ക്യപ്റ്റനും പരിസ്ഥിതി ശാസ്ത്രജ്ഞയുമായ ഡോ: പി.ശ്രീജ, ടി.കെ.ദേവരാജൻ ,മാനേജർ ഒ.സി.ബേബി ലത എന്നിവർ സംസാരിച്ചു, കെ.പി.സൂര്യ ശാന്തി, കെ.വിലാസിനി, കെ.വി. ജാനകി, വി.വി.ശ്രീനിവാസൻ ,സി.പി.ഹരിന്ദ്രൻ എന്നീ ജാഥാഗംങ്ങൾ പങ്കെടുത്തു, സന്ധ്യ, ധന്യ, വിദ്യ, സൂര്യ, ഷീബ, സുചിത്ര ,അംബിക, ഹൃദ്യ എന്നിവരുടെ ഹൃദ്യമായ കലാപരിപാടികളും അരങ്ങേറി.
Previous Post Next Post