ജനുവരി 15 ദിവസവിശേഷം
ഇന്ന് വിൽക്കി പിഡിയ ദിനം...
ഇന്ന് ദേശീയ കരസേനാ ദിനം. 1949 ൽ ഇന്നേ ദിവസമാണ് ബ്രിട്ടിഷ് ആർമിയിൽ നിന്ന് ഇന്ത്യൻ സൈന്യം സ്വതന്ത്രമായി ജനറൽ ( പിന്നിട് ഫീൽഡ് മാർഷൽ ) കെ.എം. കരിയപ്പയുടെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യൻ സൈന്യം നിലവിൽ വന്നത്...
1535 .. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി ഹെന്റി എട്ടാമൻ രാജാവ് സ്വയം പ്രഖ്യാപിക്കുന്നു..
1559- എലിസബത്ത് ഒന്ന് ഇംഗ്ലണ്ടിലെ രാജ്ഞിയായി അധികാരമേറ്റു...
1759.. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം പൊതുജനങ്ങൾ ക്കായി തുറന്ന് കൊടുത്തു.
1784- കൊൽക്കൊത്ത യിൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു...
1892- ജയിംസ് നയിം സ്മിത്ത് ബാസ്കറ്റ് ബോൾ നിയമങ്ങൾ പ്രഖ്യാപിച്ചു...
1938- മലയാളത്തിലെ ആദ്യ സംസാരിക്കുന്ന ചിത്രം ബാലൻ റിലീസായി.
1941- ഞാൻ പോയാൽ അദ്ദേഹം ( നെഹ്റു ) എന്റെ ഭാഷ സംസാരിക്കും എന്ന് മഹാത്മജി എ ഐ സി സി സമ്മേളനത്തിൽ നെഹ്റുവിനെ വിശേഷിപ്പിച്ചു...
1973- വിയറ്റ്നാം വെടി നിർത്തൽ - അമേരിക്കൻ പ്രസിഡണ്ട് നിക്സൻ ഉത്തരവിട്ടു..
1990- ഇന്ത്യയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാകുന്ന ആദ്യ MLA ആയി ആർ.ബാലകൃഷ്ണപ്പിള്ള മാറി. വർക്കല രാധാകൃഷ്ണൻ ആയിരുന്നു സ്പീക്കർ..
1992- യുഗോസ്ലാവ്യ രണ്ടായി ക്രൊയേഷ്യയും സ്ലോവാനിയയും നിലവിൽ വന്നു...
2001- വിക്കി പീഡിയ ഓൺലൈൻ നിലവിൽ വന്നു... (ഇന്ന് വിക്കി പിഡിയ ദിനം)
ജനനം
1412- ഫ്രഞ്ച് ധിര വനിത ജുവൻ ഓഫ് ആർക്ക്. 19 മത് വയസ്സിൽ 1431 ൽ രക്ത സാക്ഷിയായി..
1889- സെയ്ഫുദ്ദീൻ കിച്ച് ലു- സ്വാതന്ത്യ സമര സേനാനി - ഇദ്ദേഹത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ജനകീയ സമരത്തെയാണ് ജാലിയൻ വാലാബാഗിൽ കൂട്ടക്കുരുതിക്ക് ഇരയാക്കിയത്..
1908- എഡ്വാർഡ് ടെല്ലർ.. ഹൈഡ്രജൻ ബോംബിന്റെ പിതാവ്..
1926- കെ ഡി യാദവ് - ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് ജേതാവ്.. 1952... ഹെൽസിങ്കി - ഗുസ്തി - വെങ്കലം
1928- എം.വി. ദേവൻ - സാഹിത്യകാരൻ, കാർട്ടൂണിസ്റ്റ്, ദേവസ്പന്ദനം ആത്മകഥ.
1929- മാർട്ടിൻ ലൂതർ കിങ് ജൂനിയർ - കറുത്ത വർഗക്കാരുടെ പോരാട്ട നേതാവ് - നോബൽ ജേതാവ്.. എനിക്കും ഒരു സ്വപ്നമുണ്ട് എന്ന വിഖ്യാത പ്രസംഗശിൽപ്പി.
1934- വി.എസ്. രമാദേവി - മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ ഇരുന്ന ഏക വനിത..
1940- അണ്ണാ ഹസാരെ - പൊതു പ്രവർത്തകൻ - ലോക്പാൽ ബില്ലിനായുള്ള പോരാട്ടം വഴി ശ്രദ്ധേയനായി.
1940- മാള അരവിന്ദൻ.. മലയാളത്തിലെ പ്രശസ്ത ഹാസ്യ താരം...
1951- പ്രതിഷ് നന്ദി - വിഖ്യാത പത്ര പ്രവർത്തകൻ..
1956- മായാവതി - ബി എസ് പി. നേതാവ്.. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി..
1966- ഭാനുപ്രിയ - ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം
ചരമം
1868- രാം ഗോപാൽ ഘോഷ്.. സാമൂഹ്യ പരിഷ്കർത്താവ്.. യങ് ബംഗാൾ ഗ്രൂപ്പ് സംഘടനാ സ്ഥാപകൻ..
1998- ഗുൽസാരിലാൽ നന്ദ.. രണ്ട് തവണ ആക്ടിങ് പ്രധാനമന്ത്രിയായ നേതാവ്...
2009 - തപൻ സിൻഹ - ബംഗാളി ചലച്ചിത്ര സംവിധായകൻ..
2012 - ഹേമായി വ്യാരവല്ല. വനിതാ ഫോം ട്ടാഗ്രാഫർമാർ അപുർവ മായിരുന്ന കാലത്ത് ആ മേഖലയിൽ കരുത്തു കാട്ടിയ നിരവധി അപൂർവ ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച വനിത..
2016.. ജെ.എഫ്.ആർ. ജേക്കബ്ബ്.. 1971 ലെ ബംഗ്ലാദേശ് വിമോചന ത്തിനായുള്ള ഇന്ത്യ - പാക്ക് യുദ്ധത്തിലെ മുന്നണി പോരാളി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)