ലോഗോ പ്രകാശനം ചെയ്തു
കമ്പിൽ : ലത്തീഫിയ്യ അറബിക് കോളേജിൽ ജനുവരി 22, 23 (ചൊവ്വ, ബുധൻ) തിയ്യതികളിൽ നടക്കുന്ന കോളേജ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കോളേജ് ചെയർമാൻ ഖാലിദ് ഹാജി നിർവഹിച്ചു. പ്രിൻസിപ്പാൾ ബഷീർ നദവി, അഷ്റഫ് മൗലവി, മാനേജർ റഹീം മാസ്റ്റർ, ഖാസിം ഹുദവി സംസാരിച്ചു.