സമാധാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു
കൊളച്ചേരി :- കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. കമ്പിൽ ബസാറിൽ നടന്ന ചടങ്ങ് ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉൽഘാടനം ചെയ്തു
ഡി സി സി അംഗം കെ.സി.ഗണേശൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
സി.ശ്രീധരൻ മാസ്റ്റർ, സി.എച്ച്.മൊയ്തീൻ കുട്ടി, മണ്ഡലം പ്രസിഡണ്ട്മാരായ കെ.ബാലസുബ്രമണ്യൻ, എൻ.വി. പ്രേമാനന്ദൻ ,സതീശൻ കുറ്റ്യാട്ടൂർ, രാജീവ് മലപ്പട്ടം പി.രാമചന്ദ്രൻ മാസ്റ്റർ, വി.സരോജിനി തുടങ്ങിയവർ സംസാരിച്ചു.
കെ.പി.ശശിധരൻ സ്വാഗതവും, ദാമോദരൻ കൊയിലേരിയൻ നന്ദിയും പറഞ്ഞു.