ശൈഖ് രിഫാഈ ആണ്ട് നേർച്ചയും ദഫ് റാത്തീബും സമാപിച്ചു


   ചേലേരി: ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) ആണ്ട് നേർച്ചയും ദഫ് റാത്തീബും സമാപിച്ചു.ഈ കഴിഞ്ഞ ഡിസംബർ ഇരുപത്തിരണ്ട് ചേലേരി രിഫാഈ ജുമാമസ്ജിദിൽ ഖൽഫ അബ്ദുറഷീദ് ദാരിമി പതാക ഉയർത്തിയതോടെ ഈവർഷത്തെ രിഫാഈ ആണ്ട് ന് തുടക്കം കുറിച്ച റാത്തീബ് ചേലേരിയിലും പരിസര പ്രദേശത്തെ പത്തോളം  മഹല്ലുകളിൽ വളപ്പട്ടണം കേന്ദ്ര ഖൽഫ സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കൈമാറിയ പ്രത്യേകം കൊടിയും ചൂടിയാണ് വീടുകളിൽ പാരമ്പര്യം തെറ്റിക്കാതെ റാത്തീബ് മുട്ടിയത് ഖൽഫ അബ്ദുറഷീദ് ദാരിമി ,ഖൽഫ കെ വി യൂസഫ്, എ.പി.ശംസുദ്ദീൻ മുസ്ലിയാർ , കുഞ്ഞീക്ക ദാലിൽ ,എം അബ്ദുൽ ഖാദർ, യു.കെ  അശറഫ് ,എന്നിവരുടെ നേതൃത്വത്തിൽ വീട് വീടാന്തരം കയറുന്ന സംഘത്തെ മണിക്കൂറോളം കാത്തിരിന്ന വിശ്വാസികൾ നൽകുന്ന സ്വീകരണം സ്വീകരിച്ച് ഇന്നലെ രിഫാഈ ആണ്ട് നേർച്ചക്ക് കേന്ദ്ര ഖൽഫ സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ , ഖൽഫമാരായ അബ്ദുറഷീദ് ദാരിമി, കെ.വി യൂസഫ് രിഫാഈ ദഫ് റാത്തീബിന് നേതൃത്വം നൽകി പി മുസ്തഫ സഖാഫി, മിദ് ലാജ് സഖാഫി, മുഹമ്മദ് മുസ്ലിയാർ വാഴൂർ, മഹബൂബ് കോടിപ്പൊയിൽ, ജാബിർ ഫാളിലി,ഫാഈ മൗലീദിന് മൊയ്യദ്ദീൻ അമാനി നേതൃത്വം നൽകി അന്നദാനം നടന്നു
Previous Post Next Post