കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 

കെട്ടിടോദ്ഘാടനം പതിനാലിന് കെ. എം ഷാജി എം.എൽ.എ നിർവ്വഹിക്കും


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. രണ്ടരക്കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആധുമനിക സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടത്തിന്റെയും എഴുപത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം ജനുവരി പതിനാലിന് കെ എം ഷാജി എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും.  കെ എം ഷാജി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് നിര്‍മ്മാണത്തിനായുളള തുക അനുവദിച്ചത്. സംസ്ഥാനസര്‍ക്കാറിന്റെ മൂന്ന് കോടി രൂപയും എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപയും ഉപയോഗിച്ചുളള പുതിയ അക്കാദമിക് കോംപ്ലക്സിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. സ്കൂളിനാവഷ്യമായ മുഴുവന്‍ വൈദ്യുതിയും സൗരോര്‍ജം ഉപയോഗിച്ച് ലഭ്യമാക്കുന്നതിനുളള പദ്ധതി പൂര്‍ത്തിയാിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ   കൂടുതല്‍ കുട്ടികള്‍  പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍  ഒന്നായ കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പാഠ്യ- പാഠ്യേേതര രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്നു. അഴീക്കോട് മണ്ടലത്തിലെ മികച്ച സ്കൂളിന്  എം എല്‍ എ ഏര്‍പ്പെടുത്തിയ അവാര്‍ഡ്  ഈ വര്‍ഷം കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനാണ് ലഭിച്ചത്.
Previous Post Next Post