നാറാത്ത് മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവം ഇന്ന് സമാപിക്കും
നാറാത്ത്:- നാറാത്ത് മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവം ഞായറാഴ്ച തുടങ്ങി.ഇന്നലെ വിഷ്ണു സഹസ്രനാമാർച്ചന തിരുവത്താഴ കൂവം നടന്നു.
ഇന്ന് രാവിലെ അഭിഷേകം, മലർനിവേദ്യം, ഗണപതി ഹോമം, ഉഷപൂജ എന്നിവ നടന്നു. ഉച്ചക്ക് ഒരു മണി മുതൽ പ്രസാദ സദ്യയും വിളമ്പി. വൈകുന്നേരം 5 മണിക്ക് പയ്യന്നൂർ കൃഷ്ണമണി മാരാരുടെ നേതൃത്വത്തിൽ വാദ്യം, കേളികൊട്ട്.രാത്രി 7.30 ന് നാദസ്വരസേവ, ഇരട്ടത്തായമ്പക, അഷ്ടപദി, പഞ്ചവാദ്യം, മേളം, തച്ചങ്ങാട് ബ്രഹ്മശ്രീ ശ്രീരാമ അഗ്ഗിത്തായ യുടെ തിടമ്പുനൃത്തം.
രാത്രി പൂജയോടെ ഉത്സവം സമാപിക്കും.
20l9 മാർച്ച് 26 മുതൽ 31 വരെ ഉത്തര കേരളത്തിലെ ചിരപുരാതനമാ വിഷ്ണുക്ഷേത്രങ്ങളിൽ അതിശ്രേഷ്ഠവും ഇതിഹാസ പ്രാധാന്യമുള്ള നാരായണപുരം അഥവാ നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ കലശ മഹോത്സവം നടക്കും.