ഫെബ്രുവരി 10 ദിവസ വിശേഷം...


ഇന്ന് ലോക വിവാഹ ദിനം. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം ഞായർ ആണ് ഈ ദിനം ആഘോഷിക്കുന്നത്

1858- ന്യൂയോർക്കിൽ YWCA സ്ഥാപിതമായി...
1929.. ജെ.ആർ.ഡി. ടാറ്റ വിമാനം പറത്താനുള്ള ലൈസൻസ് നേടിയ ആദ്യ ഇന്ത്യക്കാരനായി.. ഇന്ത്യൻ വ്യോമഗതാഗത്തിന്റെ പിതാവ്...
1949 - മഹാത്മജി വധക്കേസ് പ്രതികളായ നാഥുറാം വിനായക് ഗോഡ്സെക്കും, നാരായൺ ആപ്തേക്കും കോടതി വധശിക്ഷ പ്രഖ്യാപിച്ചു...
1952- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്... ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേക്ക്..
1996- ഡിപ് ബ്ലൂ കമ്പ്യൂട്ടർ അന്നത്തെ നിലവിലുള്ള ലോക ചെസ് ചാമ്പ്യനെ ( ഗാരി കാസ്പറോവ്) തോൽപ്പിക്കുന്ന ആദ്യ കമ്പ്യൂട്ടറായി..
1997- കേരള സർക്കാരും ലാവ് ലിൻ കമ്പനിയുമായുള്ള വിവാദ കരാർ ഒപ്പിട്ടു...
2009 - റഷ്യ - യു എസ് എ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിയിടിച്ച് തകർന്നു..
2013 - അലഹബാദ് (ഇപ്പോൾ പ്രയാഗ് രാജ്) ലെ കുംഭമേള സ്ഥലത്ത് തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം..

ജനനം
1805- ചാവറയച്ചൻ - 1986 ഫെബ്രുവരിയിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു..
1850- ദിവാൻ മാധവറാവു.. 1904 - 06 തിരുവിതാം കൂർ ദിവാൻ.. തിരുവനന്തപുരത്തെ സ്റ്റാറ്റ്യൂ ജംഗ്ഷൻ ഇദ്ദേഹത്തിന്റെ ഓർമക്കാണ്..
1890- ബോറിസ് ലിയോനോടൊവിച്ച് പാസ്റ്റർ നാക്.. USSR നോവലിസ്റ്റ്
1894- ഹാരോൾഡ് മാക്മില്ലൻ.. ബ്രിട്ടീഷ് പ്രധാനമന്ത്രി..
1898- ബെർതോൾഡ് ബ്രഹ്ത്..  ജർമൻ നാടകകൃത്ത്..
1910- പ്രൊ. പി ആർ.പിഷാരടി.. കാലാവസ്ഥാ ശാസ്ത്രജ്ഞൻ
1933- പത്മശ്രീ ഡോ. വെള്ളായണി അർജുനൻ.. മൂന്ന് ഡീ.ലിറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ.. അലഹബാദ്, ആഗ്ര, ജബൽപ്പൂർ സർവകലാശാലകളിൽ നിന്ന്..
1945- രാജേഷ് പൈലറ്റ് - കാർ അപകടത്തിൽ കൊല്ലപ്പെട്ട  കോൺഗ്രസ് നേതാവ്.. മുൻ കേന്ദ്ര മന്ത്രി
1946- സാറാ ജോസഫ് .. സാഹിത്യകാരി, ഫെമിനിസ്റ്റ്  ആക്റ്റിവിസ്റ്റ്..
1950- മാർക്ക് സ്പിറ്റ്സ്- നീന്തൽക്കുളത്തിലെ രാജാവ്.. 11 ഒളിമ്പിക് മെഡലുകൾ ഉൾപ്പടെ നിരവധി മെഡലുകൾ നേടി..
1953-  ഒളിമ്പ്യൻ സുരേഷ് ബാബു. 1974 ടെഹ്റാൻ ഏഷ്യൻ ഗയിംസിൽ ഡെക്കാത്തലണിൽ  വെങ്കലവും 1978 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ലോങ് ജമ്പിൽ സ്വർണ മെഡലും നേടിയ താരം

ചരമം
1837- അലക്സാണ്ടർ പുഷ്കിൻ - USSRന്റെ എന്നത്തേയും മികച്ച കവി
1865- എമിൽ ലെൻസ് - ലെൻസ് ലോ ഇൻ തെർമോ ഡൈനാമിക്സ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
1918- അബ്ദുൽ ഹമീദ് രണ്ടാമൻ-  തുർക്കിയിലെ 34 മത് ഓട്ടോമൻ സുൽത്താൻ
1923- വിൽഹെം കോൺറാഡ്   റോണ്ട്ജൻ - എക്സ റേ കണ്ടുപിടിച്ചു.. നോബൽ സമ്മാന ജേതാവ്..
1936- പി.കെ. നാരായണപിള്ള . സാഹിത്യ പഞ്ചാനൻ.. ഗദ്യകാരൻ, കവി, വിമർശകൻ.. ടി.എൻ ഗോപിനാഥൻ നായരുടെ അച്ഛൻ..
1979- രാമു കാര്യാട്ട്- ചെമ്‌മീൻ , നീലക്കുയിൽ തുടങ്ങിയ രാഷ്ട്രപതിയുടെ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ..
2010 - ഗിരിഷ് പുത്തഞ്ചേരി- അകാലത്തിൽ വിട പറഞ്ഞ കവി, ചലച്ചിത്ര ഗാന രചയിതാവ്..
2010 - കെ.എൻ.രാജ് - സാമ്പത്തിക ശാസ്ത്രജ്ഞൻ. ആദ്യ പഞ്ചവത്സര പദ്ധതിയുടെ ആമുഖക്കുറിപ്പ് 26 വയസ്സിൽ എഴുതി.
2015- കെ.പി .മമ്മു.. മുൻ MLA മുഖ്യമന്ത്രിയായ നായനാർക്ക് മത്സരിക്കാൻ തലശ്ശേരിയിലെ അംഗത്വം രാജിവച്ചു...

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post