കയ്യങ്കോട് റോഡ് ഉദ്ഘാടനത്തിൽ 'രാഷ്ട്രീയം'  ; നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി പ്രതിഷേധിച്ചു


ചേലേരി :- നാളെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന റോഡ് നാട്ടുകാർ ഇന്ന് പ്രതീകാത്മക ഉദ്ഘാടനം നടത്തി.
കണ്ണാടിപ്പറമ്പ് കയ്യങ്കോട്, വള്ളുവൻകടവ് റോഡ് നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം ജനകീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരി മുക്കിൽ നടന്നു.
നാളെ ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വി സുമേഷ് ഉദ്ഘാടനം നിർവഹിക്കേണ്ട റോഡാണ് തികച്ചു രാഷ്ട്രീയപരമായി ഉദ്ഘാടനം നിശ്ചയിച്ചതിനെ പ്രതിഷേധിച്ച്‌ ഇന്ന് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനവും പായസവിതരണവും നടത്തിയത്.

കൊളച്ചേരി പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കയ്യങ്കോട്,വള്ളുവൻകടവ് റോഡിന്റെ പ്രവർത്തി ആരംഭിച്ചിട്ട് രണ്ട് മാസമായിട്ടും പ്രവർത്തി പൂർത്തിയാക്കാതെ നാട്ടുകാർ ദുരിതത്തിലായിരുന്നു .തുടന്ന് നാട്ടുകാരുടേയും, സന്നദ്ധ പ്രവർത്തകരുടേയും ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് റോഡ് പ്രവർത്തി ആരംഭിച്ചത്.ഇപ്പോൾ റോഡ് പ്രവർത്തി പൂർത്തിയാക്കി ഉദ്ഘാടന തീയ്യതിയും ഇതിന്റെ ബന്ധപ്പെട്ടവർ തിരുമാനിനകയും ചെയ്തു. എന്നാൽ പ്രവർത്തി വേഗത്തിലാക്കാൻ ഇടപെട്ട നാട്ടുകാരേയോ ,സന്നദ്ധ പ്രവർത്തകരേയോ, രാഷ്ട്രീയ പാർട്ടി യെയും നോക്കുകുത്തിയാക്കി പഞ്ചായത്തിന്റെ പ്രസിഡണ്ടിനെപ്പോലും വെറും ആശംസാ പ്രസംഗത്തിൽ ഒതുക്കിയതിൽ പ്രതിഷേധിച്ചാണ് ഒരുകൂട്ടം നാട്ടുകാർ ഇന്ന് പ്രതീകാത്മക ഉദ്ഘാടനം നടത്തിയത്.
പ്രദേശത്ത് ഒലീവ് ടീമും, ബസ്സ്സ്റ്റോപ്പ് ടിമും ചേർന്ന് ട്രാഫിക്ക് കണ്ണാടിയും സ്ഥാപിച്ചിരുന്നു .

അതേ സമയം ടാറിംഗ് പൂർത്തിയായ കയ്യൻങ്കോട് -വളളുവൻക്കടവ് റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വി സുമേഷ് നിർവ്വഹിക്കും.
Previous Post Next Post