ഫെബ്രുവരി 18 ദിവസവിശേഷം
1861.. ഇറ്റലി ഏകീകരണം പൂർത്തിയാക്കി വിക്ടർ ഇമ്മാനുവൽ രാജാവ്, ഇറ്റലിയുടെ ആദ്യ രാജാവ് ആയി
1876- ബ്രിട്ടനും ന്യൂസിലാന്റും തമ്മിലുള്ള ടെലിഗ്രാഫ് ലിങ്ക് പ്രവർത്തനക്ഷമമായി
1885- മാർക് ട്വയിന്റെ "അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്കിൾ ബെറി ഫിൻ" പ്രസിദ്ധീകരിച്ചു..
1901- ബ്രിട്ടിഷ് പൊതുസഭയിൽ വിൻസ്റ്റൺ ചർച്ചിൽ ആദ്യ പൊതു പ്രസംഗം നടത്തി. (പ്രധാനമന്ത്രി ആവും മുമ്പ്, സഭാംഗമായിരിക്കെ )
1911- ആദ്യത്തെ എയർ മെയിൽ ഫ്ലൈറ്റ് അലഹബാദിനും നൈനിറ്റാളിനു മിടയിൽ സർവീസ് നടത്തി... ഹെൻറി പിക്വറ്റ് എന്ന വൈമാനികൻ 6500 കത്തുകൾ അന്ന് എത്തിച്ചു.
1930- അമേരിക്കൻ വാന നിരീക്ഷകൻ ക്ലൈഡ് ടാംബോ പ്ലൂട്ടോ ഗ്രഹം കണ്ടെത്തിയതായി പ്രഖ്യാപിച്ചു...
1943- വൈറ്റ് റോസ് പ്രസ്ഥാന അംഗങ്ങളെ നാസി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു..
1946- ബോംബെ നാവിക കലാപം തുടങ്ങി....
1956-1938 ലെ നിരോധനത്തിന് ശേഷം കെ.എം.മാത്യുവിന്റെ നേതൃത്വത്തിൽ മലയാള മനോരമ വാരിക പ്രസിദ്ധീകരണം പുനരാരംഭിച്ചു... (പത്രം 1947 ൽ തന്നെ പുന പ്രസിദ്ധീകരണം തുടങ്ങിയിരുന്നു)
1965- ഗാബിയ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി...
1979- സഹാറയിൽ അൾജീറിയൻ ഭാഗത്ത് ആദ്യയായി ഹിമപാതം പ്രത്യക്ഷപ്പെട്ടു ( പിന്നീട് ഉണ്ടായിട്ടുമില്ല)
1989- തമിഴ്നാട്ടിലെ ഗൾഫ് ഓഫ് മാന്നാർ ബയോസ്ഫിയർ നിലവിൽ വന്നു...
2006 - കറാച്ചി - ജോധ്പൂർ (താർ എക്സ്പ്രസ് ) വീണ്ടും സർവീസ് തുടങ്ങി...
2014 - ഉക്രെയ്‌നിൽ വിപ്ലവം ആരംഭിച്ചു..
ജനനം
1745.. അലക്സാൻഡ്റോ വോൾട്ട - ഇറ്റാലിയൻ ശാസ്ത്രജ്ഞൻ.. ഇലക്ട്രിക്ക് ബാറ്ററി കണ്ടു പിടിച്ചു....
1836- ശ്രീരാമ കൃഷ്ണ പരമഹംസർ... ആദ്ധ്യാത്മികാചാര്യനും രാമകൃഷ്ണ മിഷൻ സ്ഥാപകനും....
1927- L P R വർമ്മ ... (ലക്ഷ്മിപുരം കൊട്ടാരം പൂരം തിരുനാൾ രവി വർമ്മ)- കവി, സംഗീതജ്ഞൻ.. വയലാർ രചിച്ച ഉള്ളതുമതി എന്ന ചിത്രത്തിലെ ആത്മസഖി എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി...
1937- ഡോ കെ.ജി അടിയോടി - ശാസ്ത്രജ്ഞൻ, UPSC അംഗമായ ആദ്യ മലയാളി
1979- ടിനു യോഹന്നാൻ - ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആദ്യ പൂർണ മലയാളി..
ചരമം
1405- തിമൂർ ... ഇന്ത്യ അക്രമിച്ച് കൊള്ളയടിച്ച വിദേശരാജാവ്..
1546- മാർട്ടിൻ ലൂഥർ.. ജർമനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവത്തിന് കാരണക്കാരനായ ദൈവ ശാസ്ത്രജ്ഞൻ..
1564- മൈക്കൽ ആഞ്ചലോ.. വിഖ്യാത ഇറ്റാലിയൻ ചിത്രകാരൻ
ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പല രൂഢ ചിന്തകളും മാറ്റി മറിച്ചു
1967... റോബർട്ട് ഓപ്പൻഹെയ്‌മെർ.. ആണവ ബോംബിന്റെ പിതാവ്...ആദ്യ ആണവ ബോംബ് പദ്ധതിയായ മാൻഹട്ടൻ ഹോട്ടൽ പദ്ധതി ഡയറക്ടർ.
1970.. വർഗീസ് - നക്സലൈറ്റ് പ്രവർത്തകർ, വയനാടിൻ കാട്ടിലെ തിരുന്നെല്ലിയിൽ വച്ച് പോലീസിനാൽ വധിക്കപ്പെട്ടു.
2012 - കെ. ശ്രീധരൻ - പൊന്നാനിയിൽ നിന്നുള്ള മുൻ എംഎൽ എ. CPl (M) നേതാവായിരുന്നു.
2015- രാമനായിഡു.. തെലുങ്ക് സിനിമാ ഇതിഹാസ താരം.. ഏറ്റവും കൂടുതൽ സിനിമ നിർമിച്ച വ്യക്തി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി.. 13 ഭാഷയിലായി 150ലേറെ ചിത്രങ്ങൾ നിർമ്മിച്ചു...
(കടപ്പാട് .. കോശി ജോൺ എറണാകുളം)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)