ഷുഹൈബ് രക്തസാക്ഷി അനുസ്മരണ പൊതുയോഗം ഇന്ന് വൈകുന്നേരം കമ്പിലിൽ
കൊളച്ചേരി :- യൂത്ത് കോൺഗ്രസ്സ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുബൈബ് രക്തസാക്ഷി അനുസ്മരണ പൊതുയോഗം ഫിബ്രവരി 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കമ്പിൽ ടൗണിൽ വച്ച് നടത്തപ്പെടുന്നു.
എപി അബ്ദുള്ള കുട്ടി പൊതുയോഗം ഉദ്ഘാടനം ചെയ്യും. INTUC ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കെ പി സി സി മിഡിയ മെമ്പർ അഡ്വ.ബി ആർ എം ഷെഫീർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.