കൊളച്ചേരി പ്രീമിയർ ലീഗ് : ഇന്ന് കലാശ പോരാട്ടം


 മൂസാൻ കുട്ടി, അഭിലാഷ് , എ.പി പവിത്രൻ മാസ്റ്റർ സ്മാരക എവർ റോളിംങ് ട്രോഫിയും ചോയ്യപ്രത്ത് പാർവതി സ്മാരക ട്രോഫിയും 1,10,000രൂപ പ്രൈസ് മണിയും ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം.

  എട്ടാമത് കൊളച്ചേരി പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ  കലാശ പോരാട്ടത്തിൽ  കാൽപന്തുകളിയുടെ അതികായൻമാരായ കണ്ടത്തിൽ ബ്രദേഴ്സ് കോടി പൊയിലും ,ടീം ഓഫ് ദാലിൽ പള്ളിയുമായുള്ള ഫൈനൽ മത്സരം തീപ്പാറുമെന്ന് ഉറപ്പ്.
18 ടീമുകളുമായി ഒരു മാസം മുമ്പ്   കൊളച്ചേരി പറമ്പ് താവളപ്പാറ  പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രീമിയർ ലീഗ് മത്സരത്തിൽ പല വമ്പൻമാരെയും തറ പറ്റിച്ചാണ്  ഇരു ടീമുകളും ഫൈനലിൽ എത്തിയത്.
 ഗ്രൂപ്പ് A ലെ ചാമ്പ്യൻമാരായ കണ്ടത്തിൽ ബ്രദേഴ്സ് സെമി ഫൈനൽ മത്സരത്തിൻ ബറ്റാലിയൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയപ്പോൾ ഒലീവ് FCയെ പരാജയപ്പെടുത്തിയാണ് ടീം ഓഫ് ദാലിൽ പള്ളി  ഫൈനലിൽ എത്തിയിരിക്കുന്നത്.

2017ൽ ഒലീവ് FC യും 2018 ൽ സിറ്റി ബ്രദേഴ്സ് നാറാത്തും മുത്തമിട്ട കപ്പിൽ ഇപ്രാവശ്യം ആര് മുത്തമിടുമെന്നുള്ള കാത്തിരിപ്പിലാണ് കൊളച്ചേരിയിലെ ഫുഡ്ബാൾ പ്രേമികൾ.
Previous Post Next Post