നീതിക്ക് വേണ്ടിയുള്ള പാർട്ടിയുടെയും, ശുക്കൂറിന്റെ കുടുംബത്തിന്റെയും പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇന്ന് സമർപ്പിക്കപ്പെട്ട കുറ്റപത്രം :അബ്ദുൽ കരീം ചേലേരി
അരിയിൽ അബ്ദുൽ ശുക്കൂറിന്റെ വധത്തെ കുറിച്ച് അന്വേഷിച്ച സി.ബി.ഐ, പി.ജയരാജനെതിരെയും ടി.വി.രാജേഷിനെ
തിരെയും തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. കൊലപാതകം, ഗൂഢാലോചന എന്നിവ ചേർത്ത് IPC 308, 120 Bവകുപ്പുകൾ ഉൾപ്പെടുത്തി 32,33 നമ്പർ പ്രതികളയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ശുക്കൂറിന്റെ മാതാവ് കേസ് സി.ബി.ഐ.അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഹു.കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജിയെ തുടർന്ന് ജസ്റ്റീസ് കമാൽ പാഷ സി.ബി.ഐ.അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഇതിനെതിരെ ജയരാജനും രാജേഷും സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയുണ്ടായി.ഇതിൽ സുപ്രീം കോടതിയിൽ കേസ് നടന്നു വരുന്നതിനിടയിലാണ് സി.ബി.ഐ. ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നീതിക്ക് വേണ്ടിയുള്ള പാർട്ടിയുടെയും ശുക്കൂറിന്റെ കുടുംബത്തിന്റെയും പോരാട്ടത്തിലെ സുപ്രധാന ചുവടാണിത്.ശുക്കൂർ കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി പറഞ്ഞിരുന്ന കാര്യങ്ങൾ ശരിവെച്ചു കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആത്തിക്ക ഉമ്മയുടെയും കുടുംബത്തിന്റെയും ആയിരക്കണക്കിന് പാർടി പ്രവർത്തകരുടെയും പ്രസ്ഥാന ബന്ധുക്കളുടെയും മനമുരുകിയ പ്രാർത്ഥനയുടെ ഫലം കൂടിയാണിത്. സർവ്വശക്തന് നന്ദി.
പോരാട്ടം അവസാനിക്കുന്നില്ല. കണ്ണൂരിലെ 'സ്വയം പ്രഖ്യാപിത രാജാക്കൻമാരെ, കൽ തുറങ്കലിലടക്കുന്നത് വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.
ശുക്കൂറിന്റെ കൊലപാതകം പോലെ ക്രൂരമായ മറ്റൊരു കൊലയായിരുന്നു എടയന്നൂരിലെ ശുഹൈബിന്റെത്. രണ്ടും ഓരോ ഫിബ്രവരിയിൽ.കുറ്റപത്രം സമർപ്പിച്ചതാകട്ടെ മറ്റൊരു ഫിബ്രവരിയിൽ.ശുക്കൂറിന്റെ വധം നടന്നിട്ട് ഈ മാസം 20 ന് 7 വർഷം പൂർത്തിയാകുന്നു. ശുഹൈബിന്റെ വധത്തിന് നാളെയ്ക്ക് ഒരു വർഷവും.
നരാധമരായ രാഷ്ട്രീയ കൊലയാളികൾക്ക് കാലം കാത്തു വെച്ച കാവ്യനീതി പോലെ മറ്റൊരു ഫെബ്രവരി.
മദ്ദിതരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല. കൂടെ, നിശ്ചയദാർഢ്യത്തോടെ നിയമ
പോരാട്ട വീഥിയിൽ സർവ്വ സജ്ജമായി അവരോടൊപ്പം ഞങ്ങളുണ്ട് ,ഈ പാർട്ടിയും അതിന്റെ ലക്ഷക്കണക്കിന് പ്രവർത്തകരും.
സർവ്വശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ.
അഡ്വ.അബ്ദുൽ കരീം ചേലേരി
ജനറൽ സെക്രട്ടറി
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ്