രാജീവ് ഗാന്ധിയുടെ  ജന്മദിനം സമുചിതമായി ആചരിച്ചു


കൊളച്ചേരി :- മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ 75ആം ജന്മദിനത്തിന്റെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും  അനുസ്മരണ യോഗവും കമ്പിൽ എം എൻ ചേലേരി മന്ദിരത്തിൽ നടന്നു.
കോൺഗ്രസ്‌ നേതാവ് കെ എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എം ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.
സി ശ്രീധരൻ മാസ്റ്റർ, ദാമോദരൻ കൊയിലേരി യൻ, പി കെ പ്രഭാകരൻ മാസ്റ്റർ, കെ അച്യുതൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ ബാബു സ്വാഗതവും എം ടി അനീഷ് നന്ദിയും പറഞ്ഞു.
*ചേലേരി* മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹിമൻസ്മാരക മന്ദിരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കും അനുസ്മരണ യോഗത്തിനും
മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.
രാജീവ്ജിയുടെ  ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന്  അനുസ്മരണയോഗവും നടന്നു.
പി.രാമചന്ദ്രൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, കെ.മുരളീധരൻ  മാസ്റ്റർ.പി.കെ രഘുനാഥൻ, കെ.കെ.പി.കാദർ.കെ.ഭാസ്കരൻ ,രാജേഷ്, അഖിൽ തുടങ്ങിയവർ  സംസാരിച്ചു.

https://chat.whatsapp.com/EMd3qdKDVLX2DnThrva06H

Previous Post Next Post