സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി


മയ്യിൽ: കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി.ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി "സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് " സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ പി.അഭിരാം ഒന്നാം സ്ഥാനവും, വിഷ്ണുനാഥ് ദിവാകരൻ രണ്ടാം സ്ഥാനവും, UP വിഭാഗത്തിൽ ദർശക് സുനീഷ് ഒന്നാം സ്ഥാനവും, ജി.എസ്സ്.അമർനാഥ് രണ്ടാംസ്ഥാനവും, LP .വിഭാഗത്തിൽ വി.വി.ശ്രീലയ ഒന്നാം സ്ഥാനവും, ആർ.ജഷിത്ത് രണ്ടാംസ്ഥാനവും, കരസ്ഥമാക്കി. ക്വിസ് മാസ്റ്റർ ശ്രീ.പി.ദിലീപ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ശ്രീ.പി.കെ.വിജയൻ സമ്മാനദാനം നിർവ്വഹിച്ചു.ശ്രീ.പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Previous Post Next Post