ഉദ്ഘാടനം ചെയ്തു


പെരുമാച്ചേരി :  പെരുമാച്ചേരി   എ  യു പി   സ്കൂളിലെ   നവീകരിച്ച   പ്രീ  പ്രൈമറി  ഹാൾ,പാചകപ്പുര,പാർക്ക്‌ എന്നിവയുടെ  ഉദ്ഘാടനവും  സ്വതന്ത്രദിനാഘോഷവും  മയ്യിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ   ശ്രീ   സി കെ   പുരുഷോത്തമൻ  അധ്യഷതയിൽ   മയ്യിൽ  ഗ്രമപഞ്ചായത്ത്  പ്രസിഡന്റ്‌  ശ്രീ  പി  ബാലൻ,
കൊളച്ചേരി  ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ   പി  വി വത്സൻ മാസ്റ്റർ  എന്നിവർ   ചേർന്ന്   നിർവഹിച്ചു.

പി ടി എ   പ്രസിഡന്റ്‌   കെ  മഹേഷ്‌, മാനേജർ കെ വി  രാമചന്ദ്രൻ, സി  ഒ  കെ   ശ്യാമളാദേവി, കെ  മനോജ്,  സി  മൊയ്‌തീൻ, എ പി  മുകുന്ദൻ, എ   കൃഷ്ണൻ എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ  എം  സി കൃഷ്ണകുമാർ സ്വാഗതവും   സ്റ്റാഫ്‌  സെക്രെട്ടറി   കെ ഷിജിന നന്ദിയും പറഞ്ഞു.
Previous Post Next Post