പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡൽഹി:- ഇന്ത്യയിൽ കൂടുതൽ ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. പബ്ജി ഗയിം അടക്കമുള്ള 118 ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതൽ ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 118 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ജനപ്രിയ ഗെയിം ആപ്പ് ആയ പബ്ജി, കാംകാർഡ്, ബെയ്ഡു, കട് കട്, ട്രാൻസെൻഡ് എന്നിങ്ങനെയുള്ള ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.