മരം വെട്ടുന്നതിന് ഇടയിൽ അപകടത്തിൽ പെട്ടയാളെ രക്ഷിച്ച യുവാവിനെ ആദരിച്ചു

മരം വെട്ടുന്നതിന് ഇടയിൽ അപകടത്തിൽ പെട്ടയാളെ രക്ഷിച്ച യുവാവിനെ ആദരിച്ചു

മയ്യിൽ:- മരം വെട്ടുന്നതിന് ഇടയിൽ കൈക്ക് മുറിവേറ്റ് ചോര വാർന്നൊലിക്കുന്ന യുവാവിനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഫയർഫോഴ്സ് വരുന്നതുവരെ 40 അടി ഉയരത്തിലുള്ള മരത്തിൽ കയറി  ശരീരത്തോട് ചേർത്തു പിടിച്ചു ജീവൻ രക്ഷിച്ച രാജീവൻ എം കെ അറാക്കാവിനെ എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. 

അസോസിയേഷൻ പ്രസിഡൻറ് ശ്രീ ടി വി രാധാകൃഷ്ണൻ നമ്പ്യാർ ചടങ്ങിന് നേതൃത്വം വഹിച്ചു.  സെക്രട്ടറി മോഹനൻ കെ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ സുരേശൻ കെ പി, രഘുനാഥൻ കെ, രാധാകൃഷ്ണൻ പി പി, ബിജു ഒറപ്പടി, രാജേഷ് കെ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പരിക്കേറ്റ ശ്രീ ജനു ഇ വി യുടെ ഗൃഹസന്ദർശനം നടത്തുകയും സ്നേഹസാന്ത്വനം നൽകുകയും  ESWA സംഘടന സ്വരൂപിച്ച തുക ചികിത്സാ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

Previous Post Next Post