മഴക്കെടുതി ; കുറ്റ്യാട്ടൂരിൽ ഏക്കർ കണക്കിന് നെൽക്കൃഷി വെള്ളത്തിൽ



കുറ്റ്യാട്ടൂർ
: മൂന്നുദിവസം തുടർച്ചയായി പെയ്യുന്ന മഴ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ സുഭിക്ഷകേരളം പദ്ധതിയിൽ നടപ്പാക്കിയ 27 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലാക്കി. കുറ്റ്യാട്ടൂർ പാടശേഖരം, പാവന്നൂർ പാടശേഖരം, കുറുവോട്ടുമൂല, നിടുകുളം പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളത്തിനടിയിലായത്. കൊയ്യാൻ പാകമായ കതിരുകളായതിനാൽ ചിലയിടങ്ങളിൽ നെല്ല് മുളച്ചുതുടങ്ങിയതായിരുന്നു. ചിലയിടങ്ങളിൽ കൊയ്ത്‌ തുടങ്ങിയപ്പോഴാണ് മഴ തുടങ്ങിയത്. പാവന്നൂർ പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ കതിരുകളെല്ലാം വെള്ളത്തിൽ മുങ്ങുകയായിരുന്നു. വെള്ളംകയറിയ പാടശേഖരങ്ങൾ കുറ്റ്യാട്ടൂർ കൃഷി ഓഫീസർ കെ.കെ. ആദർശ്, കുറ്റിയാട്ടൂർ പാടശേഖരം സെക്രട്ടറി തമ്പാൻ എന്നിവർ സന്ദർശിച്ചു. പ്രകൃതി ക്ഷോഭത്തിൽ വിളനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കൃഷി ഓഫീസർ അറിയിച്ചു.

Previous Post Next Post