കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്ത കരനെൽ കൃഷിയിൽ നൂറുമേനി വിളവ്. ചട്ടുകപ്പാറയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. കൊയ്തുത്സവം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് പി വി ഗംഗാധരൻ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ കെ കെ ആദർശ്, എ കൃഷ്ണൻ, എൻ വാസുദേവൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി രാജൻ സ്വാഗതവും അസി.സെക്രട്ടറി ആർ വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
ബാങ്കിന്റെ നേതൃത്വത്തിൽ ചേന, ഇഞ്ചി, വാഴ, പച്ച മുളക് എന്നിവയും കൃഷിചെയ്യുന്നുണ്ട്.