ദിനം പ്രതി കോവിഡ് കേസുകൾ വർദ്ദിച്ച് മയ്യിൽ
മയ്യിൽ :- ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യം വിരൽ ചൂണ്ടുന്നതെന്ന് മയ്യിൽ മെഡിക്കൽ ഓഫീസർ.ആരിൽ നിന്നും രോഗം പകരാനുള്ള സാഹചര്യം നിലനിൽക്കുകയാണ്.
മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 53 എണ്ണമാണ്. അതിൽ ഇപ്പോൾ നിലവിലുള്ളത് 19 രോഗികളാണ്. അവയുടെ വാർഡ് തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
വാർഡ് 18 - 1,വാർഡ് 16 - 1,വാർഡ് 15 - 5,വാർഡ് 9 - 3,വാർഡ് 10 - 1,വാർഡ് 11-1,വാർഡ് 7- 2,വാർഡ് 6 - 2,വാർഡ് 3 - 2,വാർഡ് 2-1,ആകെ - 19 പേർ
ഇതിൽ വാർഡ് 15 ൽ-1,വാർഡ് 9ൽ - 2 ,വാർഡ് 3 ൽ - 2,വാർഡ് 6 ൽ - 2,വാർഡ് 2ൽ - 1 അടക്കം മൊത്തം 7 പേർ ഹോം ഐസൊലേഷനിൽ തന്നെ കഴിയുകയാണ്.ഇന്നലെ 7-ാം വാർഡിൽ റിപ്പോർട് ചെയ്ത ഗർഭിണി പരിയാരം G MCൽ ചികിത്സയിൽ കഴിയുന്നു.വാർഡ് 19 ലെ 12 പേർ വിവിധ ആശുപത്രകളിലും 7 പേർ വീടുകളിലും ആണ് ഉള്ളത്.
ഇനിയുള്ള ദിവസങ്ങളിൽ വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ ,ഗുരുതര രോഗം ബാധിച്ചവർ തുടങ്ങിയവരൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമുള്ളവരും ജോലിക്ക് പോകുന്നവരും മാത്രം വീട്ടിൽ നിന്നും പുറത്തിറങ്ങുകയും ചെയ്യേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.