ചേലേരി :- സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ ചേലേരി സെൻട്രൽ വാർഡിൽ ജില്ലാ പഞ്ചായത്ത്, ഫിഷറീസ്, കൊളച്ചേരി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ബയോ ഫ്ലോക്ക് മത്സ്യ കൃഷി പദ്ധതി മത്സ്യ കുഞ്ഞുങ്ങളെ നിഷേപിച്ചുകൊണ്ട് ആരംഭിച്ചു.ചേലേരി മുക്കിൽ ഇചുളിയത് റോഡിൽ താഹ എന്ന ആളുടെ സ്വന്തം പുരയിടത്തിലാണ് കൃഷി നടത്തുന്നത്.
ചടങ്ങിൽ വാർഡ് മെമ്പർ കെ പി ചന്ദ്രഭാനു, ഫിഷറീസ് കൊളച്ചേരി പ്രൊമോട്ടർ സബിന തുടങ്ങിയവർ പങ്കെടുത്തു.