ഇന്ന് മുതൽ 15 ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് ഫ്ലൈറ്റുകൾ എല്ലാം നിർത്തി വയ്ക്കാൻ ഉത്തരവ്

അബുദാബി :- എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ  ദുബായ്  സർവീസുകൾ  നിർത്തി വയ്ക്കാൻ അടിയന്തിര ഉത്തരവ്. സെപ്റ്റംബർ 17 ന് ദുബായ് എയർപോർട്ട് പുറപ്പെടുവിച്ച മെമ്മോ പ്രകാരം ഇന്നു മുതൽ 15 ദിവസത്തേക്ക്എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് ഫ്ലൈറ്റുകൾ എല്ലാം നിർത്തിവയ്ക്കാനും പുനരാരംഭിക്കണമെങ്കിൽ കൃത്യമായ പ്ലാൻ തയ്യാറാക്കി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ ആദ്യവാരം ജയ്‌പ്പൂരിൽ നിന്ന് ഒരു കൊവിഡ് പോസിറ്റീവ് യാത്രക്കാരനെ ദുബായിലേക്ക് കൊണ്ടുവരികയും തുടർന്ന് നിരവധിപേർക്ക് രോഗബാധ ഉണ്ടാവുകയും ചെയ്ത വിവാദ സംഭവത്തിന് പിന്നാലെ ദുബായ് എയർ പോർട്സ് അതോറിറ്റി 15 ദിവസത്തേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് സെർവീസുകൾ നിരോധിച്ചു.

സെപ്റ്റംബർ 2 ന് ഇഷ്യൂ ചെയ്ത കോവിഡ് പോസിറ്റീവ് റിപ്പോർട്ടുമായാണ് നാലാം തീയതി ജയ്‌പൂരിൽ നിന്ന് കർതാർ സിംഗ് എന്ന യാത്രക്കാരനെ കൊണ്ടുവരാൻ എയർ ഇന്ത്യാ എക്സ്പ്രസ് തയ്യാറായത്. 

ഇത്‌ രണ്ടാംതവണയാണ് മുന്നറിയിപ്പ് അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇങ്ങനെ പ്രോട്ടോകോൾ ലംഘനം നടത്തുന്നത്.

 ഫ്ലൈറ്റുകൾ എല്ലാം നിർത്തിവയ്ക്കുന്നത് കൂടാതെ  ഈ അശ്രദ്ധ കൊണ്ട്‌ ദുബായ് എയർ പോർട്ടിനും മെഡിക്കൽ രംഗത്തിനും മറ്റ്‌ യാത്രക്കാർക്കും ഉണ്ടായ പ്രശ്നങ്ങൾക്കു കൊറന്റൈൻ ചിലവ് അടക്കമുള്ളവ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post