കമ്പിൽ: സി.പി.എം. സംസ്ഥാന സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ചടയൻ ഗോവിന്ദന്റെ 22-ാം ചരമവാർഷികം ആചരിച്ചു.
ജന്മനാടായ കമ്പിൽ ടൗണിൽ എ.പുരുഷോത്തമൻ പതാക ഉയർത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.
പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, കെ.പി.സഹദേവൻ, ടി.കെ.ഗോവിന്ദൻ, ബിജു കണ്ടക്കൈ, കെ.പി.സുധാകരൻ, അരക്കൻ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.