'ന്യോൾ’ ചുഴലിക്കാറ്റ് ; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ജില്ലയിൽ 'റെഡ് അലേർട്ട്'

അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം :- തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് നാളത്തോടെ ന്യൂനമർദം രൂപപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും.

 വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

കണ്ണൂരിൽ ഇന്നും നാളേയും റെഡ്‌ അലർട്ട് പ്രഖ്യാപിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ. എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ടെന്നും ഈ മേഖലയിലുള്ളവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ തയ്യാറാകേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

Previous Post Next Post