മട്ടന്നൂർ :- ചാലോട് മൂലക്കരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾമരണപ്പെട്ടു. മൂലക്കണ്ടി ഹൗസിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ എം.കെ. വിനീഷ് (41) ആണ് മരണപ്പെട്ടത്. ഞായറാഴ്ച കാലത്ത് 11 മണിക്കുശേഷം മട്ടന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൂലക്കരി വർക്ക്ഷോപ്പിനടുത്ത് നിയന്ത്രണംവിടുകയായിരുന്നു. തുടർന്ന് വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന രണ്ടുകാറിലും തൊട്ടടുത്ത കടയ്ക്കുമുന്നിൽ നിർത്തിയിട്ട രണ്ടുകാറിലും ഇടിച്ചശേഷം കടവരാന്തയിൽ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. തുടർന്ന് അടുത്ത വീട്ടുപറമ്പിലെ മതിലിനുംഗേറ്റിനും ഇടിച്ചാണ് കാർനിന്നത്.
വിനീഷിന്റെ അമ്മ: രുഗ്മിണി. സഹോദരങ്ങൾ: കനക, സുധാകരൻ, ഇന്ദിര, പ്രജീഷ്