കമ്പിൽ :- കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി കമ്പിൽ ടൗണിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
കമ്പിൽ ടൗണിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി പവിത്രൻ അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, സിപിഐ എം ജില്ലാ കമ്മറ്റിയംഗം കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ സ്വാഗതം പറഞ്ഞു.