ഓൺലൈൻ പുസ്തക പരിചയ പരിപാടി സംഘടിപ്പിച്ചു
മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി ആൻറ് സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ചുള്ള ദ്വൈവാര പരിപാടികൾ പതാക ഉയർത്തൽ ,അക്ഷര ദീപം തെളിയിക്കൽ എന്നിവയോടെ ആരംഭിച്ചു .
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ,കെ.കെ ഭാസ്കരൻ (ഗ്രന്ഥശാല പ്രസിഡണ്ട്),കെ മോഹനൻ, ലൈബ്രേറിയൻ ശ്രീമതി കെ.സജിത, കെ. ബിന്ദു, പി.ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഇതോടനുബന്ധിച്ച് പത്ത് പ്രധാന പുസ്തകങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഓൺലൈൻ പുസ്തക പരിചയ പരിപാടിയുടെ ഉദ്ഘാടനം അധ്യാപക അവാർഡ് ജേതാവ് പി .ഒ മുരളീധരൻ ഉദ്ഘാടനം ചെയ്തു.