ഓണാഘോഷ വിജയികൾക്കുള്ള അനുമോദനവും,പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റ ആഭിമുഖ്യത്തിൽ ചേലേരി യു.പി.സ്കൂളിൽ വെച്ച് ലൈബ്രറി കൗൺസിൽ ഓണാഘോഷം-2020 ഓൺലൈൻ പരിപാടിയിൽ വിജയിച്ചവർക്കുള്ള അനുമോദനവും, ഗ്രന്ഥശാലാ ദിനത്തിന്റെ ഭാഗമായുള്ള  പുസ്തക ചർച്ചയും നടന്നു.കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എം.അനന്തൻ മാസ്റ്റർ ചടങ്ങ് ഉൽഘാടനം ചെയ്തു.

തുടർന്ന് കൂത്തുപറമ്പ് GHSS അദ്ധ്യാപകൻ ശ്രീ.രന്ദീപ് മാസ്റ്ററുടെ നേതൃത്വത്തിൽ വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ" എന്ന പുസ്തകത്തിന്റെ അവതരണവും പുസ്തക ചർച്ചയും നടന്നു.

പുസ്തകചർച്ചയിൽ ശ്രീ.മുരളീധരൻ മാസ്റ്റർ, ശ്രീ.സുരേന്ദ്രൻ മാസ്റ്റർ (റിട്ട:എ.ഇ.ഒ), ശ്രീ.പ്രേമാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന്  ഓണാഘോഷ  പരിപാടിയിലെ വിജയികളെ അനുമോദിച്ചു.

വായനശാല പ്രസിഡണ്ട് ശ്രീ.പി.പി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.യം.രാജശേഖരൻ സ്വാഗതവും ജോ: സെക്രട്ടറി കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Previous Post Next Post