വാട്ടർ കണക്ഷന് അപേക്ഷ ക്ഷണിച്ചു


മയ്യിൽ: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വീടുകളിലേക്ക് പൈപ്പ് കണക്ഷൻ എടുക്കുന്നതിന് മയ്യിൽ പഞ്ചായത്തിലെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

പൈപ്പ് ലൈൻ കടന്നുപോകുന്ന റോഡരികിലെ വീട്ടുടമകളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ഗുണഭോക്തൃ വിഹിതം നിശ്ചയിക്കുന്നതും തിരഞ്ഞെടുക്കുന്നതും വാട്ടർ അതോറിറ്റിയായിരിക്കും. പൂരിപ്പിച്ച അപേക്ഷകൾ 25-നകം വാർഡംഗത്തെ ഏൽപ്പിക്കണം.

Previous Post Next Post