മയ്യിൽ :- ജവഹർ ബാല മഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുുഖ്യത്തിൽ ദേശീയ, ജനാധിപത്യ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "ജവഹർ ബാൽ മഞ്ച് "ന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ഡ്രൈവ് സംഘടിപ്പിച്ചു. മെമ്പർഷിപ്പ് ഡ്രൈവിൻ്റെ കൊളച്ചേരി ബ്ലോക്ക്തല ഉദ്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ എം ശിവദാസൻ നിർവ്വഹിച്ചു.
ജവഹർ ബാല മഞ്ച് ബ്ലോക്ക് ചെയർമാൻ ദേവരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ജവഹർ ബാല മഞ്ച് ജില്ലാ കോർഡിനേറ്റർ അനീഷ് പാറപ്പുറം , ജവഹർ ബാല മഞ്ച് ബ്ലോക്ക് വൈസ് ചെയർമാൻ അഡ്വ : കെ. വി.മനോജ് കുമാർ, കോൺഗ്രസ്സ് മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ. പി. ശശിധരൻ , ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ,ജവഹർ ബാല മഞ്ച് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നാസ്സിo, കോൺഗ്രസ്സ് കോറളായി ബൂത്ത് പ്രസിഡന്റ് ഉസൈൻ.കെ. പി, എരിഞ്ഞികടവ് ബൂത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി , അഷറഫ് കൊവ്വൽ, സുനി കൊയിലേരിയൻ എന്നിവർ സംസാരിച്ചു.
ചടങ്ങിന് പ്രജീഷ് കോറളായി സ്വാഗതവും, മിർസിൻ. കെ നന്ദിയും രേഖപ്പെടുത്തി .