അബുദാബി :- കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.
ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.
മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്‍റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
ക്ലാസിക് പോരില്‍ മികച്ച തുടക്കം ലഭിച്ച മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകളില്‍ വരിഞ്ഞുമുറുക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരികയായിരുന്നു. പവര്‍പ്ലേയില്‍ 51 റണ്‍സെടുത്തിരുന്ന മുംബൈയെ ചെന്നൈ 20 ഓവറില്‍ 162-9 എന്ന സ്‌കോറില്‍ ചുരുക്കി. 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. എങ്കിഡി മൂന്നും ജഡേജയും ചാഹറും രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് ക്യാച്ചുമായി ഡുപ്ലസി ഫീല്‍ഡില്‍ താരമായി.