കൊളച്ചേരി :- കൊളച്ചേരി ആരോഗ്യ വകുപ്പ് ഇന്ന് കമ്പിൽ മാപ്പിളാ ഹൈസ്ക്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ 24 പേർക്ക് കോവിഡ് പോസറ്റീവ് ആയി. ആകെ 84 പേരെയാണ് പരിശോധിച്ചത്.
കൊളച്ചേരി പഞ്ചായത്തിൽ ആറാം വാർഡിൽ ഒരു കുടുംബത്തിൽ ആറു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾക്ക് ഇന്നലെ ടെസ്റ്റ് ചെയ്തതിൽ പോസറ്റീവ് ആവുകയും ബാക്കി കുടുംബത്തിലെ അഞ്ച് പേർക്ക് ഇന്നത്തെ ടെസ്റ്റിൽ പോസിറ്റീവ് ആവുകയായിരുന്നു.
അഞ്ചാം വാർഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കും കോവിഡ് പോസിറ്റീവ് ആയി.
പോസറ്റീവ് ആയവരുടെ വാർഡ് തിരിച്ചുള്ള കണക്ക് (Kolachery varthakal Online)
വാർഡ് 6 ൽ : 5
വാർഡ് 15 ൽ : 1
വാർഡ് 3 ൽ : 2
വാർഡ് 13 ൽ : 2
വാർഡ് 5 ൽ : 4
വാർഡ് 14 ൽ : 3
വാർഡ് 17ൽ : 1
വാർഡ് 16 ൽ : 3
വാർഡ് 8 ൽ : 3