പ്ലസ് വൺ ; ട്രാൻസ്ഫർ അലോട്ട്മെൻറിന് ഒക്ടോബർ 27 മുതൽ അപേക്ഷിക്കാം


തിരുവനന്തപുരം : -
പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറിനു ശേഷമുള്ള ഒഴിവുകളിലേക്ക് ജില്ല / ജില്ലാന്തര സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിന് ഒക്ടോബർ 27 ന് രാവിലെ 10 മുതൽ 30 ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് : ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മാത്രമേ ട്രാൻസ്ഫറിനായി അപേക്ഷിക്കാനാവൂ.

ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം . ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ അത്തരം വിദ്യാർഥികൾക്ക് സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കില്ല . ട്രാൻസ്ഫർ അലോട്ട്മെൻറിനായി കാൻഡിഡേറ്റ് ലോഗിനിലെ ' Apply for School / Combination Transfer' എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം . 

ഒഴിവുകളുടെ വിവരം 27 ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും . വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ലഭിക്കും.

Previous Post Next Post