മലപ്പട്ടത്ത് കെട്ടിടം തകർന്ന് വീണ് 3 പേർക്ക് പരിക്ക്


മലപ്പട്ടം
:-  മലപ്പട്ടത്ത് കെട്ടിടം പൊളിക്കുമ്പോൾ തകർന്ന് വീണു 3 പേർക്ക് പരിക്ക്.മലപ്പട്ടം കണിയാർ വയൽ റോഡിൽ മേപ്പറമ്പിൽ പഴയ കോൺക്രീറ്റ് കെട്ടിടം പൊളിക്കുമ്പോൾ വാർപ്പ് അടർന്ന് വീണാണ് പൊളിച്ച് കൊണ്ടിരിക്കുന്നവർക്ക് പരിക്കേറ്റത്.

മലപ്പട്ടം കുപ്പത്തെ അഖിൽ ( 24 ) അഖിലേഷ്, 20),  വി പിൻദാസ് ( 18 )എന്നിവർക്കാണ് പരുക്കേറ്റത് . കാലുകൾക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കെട്ടിടത്തിന്റെ പിറക് വശ പൊളിക്കുമ്പോൾ മുൻവശം വാർപ്പടക്കം നിലംപൊത്തുകയായിരുന്നു. 

ഇന്നലെ വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടം നടന്നത് . വേണ്ടത്ര പരിചയമില്ലാതെയുമാണ് യുവാക്കൾ പൊളിക്കലിൽ ഏർപ്പെട്ടത് എന്ന് പറയുന്നു.കോൺക്രീറ്റിനടിയിൽപെട്ടവരെ സമീപത്തുണ്ടായിരുന്ന നാട്ടുകാരായ

ശ്രീജിത്, മോഹനൻ,ജിജു എന്നിവരുടെയും മയ്യിൽ പൊലീസിന്റെയുംനേതൃത്വത്തിൽ സമയോചിത രക്ഷാപ്രവർത്തനം നടത്തിയതിനാൽ ജീവൻ രക്ഷിക്കാനായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ് ഇൻസ്പെക്ടർ ഹരിനാരായണന്റെ  നേതൃത്വത്തിൽ അപകടസ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശം നൽകി.

Previous Post Next Post