നിരോധിത ഉല്പന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗിക്കുന്ന വ്യാപകം;കര്‍ശന നടപടി യുമായി ശുചിത്വ മിഷന്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ശക്തമാക്കി ശുചിത്വ മിഷന്‍ 

കൊവിഡ് പശ്ചാത്തലത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉല്പന്നങ്ങളുടെ വ്യാപക ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ശക്തമാക്കി ശുചിത്വ മിഷന്‍. ഉപയോഗശേഷം ഇത്തരം വസ്തുക്കള്‍ അശാസ്ത്രീയമായി സംസ്‌കരിക്കുന്നതും കത്തിക്കുന്നതും വലിച്ചെറിയുന്നതുമൂലം മാലിന്യത്തിന്റെ തോത് കൂട്ടുന്നതിനും പകര്‍ച്ചവ്യാധികളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നതിനാലാണിത്. മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം കാന്‍സര്‍, ശ്വാസകോശ രോഗങ്ങളുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വര്‍ധിക്കുന്നതിനും കൊവിഡ് ബാധിതരില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നതിനും കാരണമാകുന്നു.

 സോപ്പിട്ട് കഴുകി ഉപയോഗിക്കുന്ന പാത്രങ്ങള്‍ ഭക്ഷണ വിതരണത്തിന് ഉപയോഗിക്കാമെന്നിരിക്കെ ഉല്‍പാദനം മുതല്‍ ഉപയോഗം വരെ നിരവധിയാളുകള്‍ സ്പര്‍ശിച്ച ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നത് കൊവിഡ് വ്യാപനത്തിനും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതിനും മാലിന്യപ്രശ്‌നം രൂക്ഷമാകുന്നതിനും കാരണമാകും. ഇത്തരത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉല്പന്നങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയെടുക്കും.  


ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രതിരോധ രീതീയായ സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍ വ്യാപകമാക്കണം. തദ്ദേശ സ്ഥാപന പരിധിയില്‍ നടക്കുന്ന ചടങ്ങുകള്‍, ഹോട്ടലുകള്‍, ഫോസ്റ്റ് ഫുഡ് സ്റ്റാളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. സ്വന്തം പാത്രങ്ങളില്‍ തന്നെ ആഹാരപാനീയങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്ന ശീലവത്ക്കരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Previous Post Next Post