പള്ളിപ്പറമ്പ് :- അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി കാർഷിക ബില്ല് നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കർഷകരിൽ നിന്ന് ഒപ്പിട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന പരാതിയുടെ കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ഒപ്പിടൽ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം പള്ളിപ്പറമ്പിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് വി. പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സി.വി.യഹിയ തുടങ്ങിയവർ സംസാരിച്ചു.
കൊളച്ചേരി പഞ്ചായത്ത് മെമ്പർമാരായ പി. നബീസ, പി.ഷറഫുന്നീസ ടി.പി.അബ്ദുറഹിമാൻ ,റാഫി പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ബൂത്ത് പ്രസിഡണ്ട് എ.പി.അമീർ സ്വാഗതവും മണ്ഡലം സിക്രട്ടറി കെ.എൻ.അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.