തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും നിർേേദശത്തിൽ പറയുന്നു.
ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസർ നിർബന്ധമാണെന്നും മർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമാക്കി. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് നീക്കം.