119.7 സ്ക്വയർ മീറ്ററിൽ രണ്ടു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടിനോട് ചേർന്നാണ് വിശ്രമ കേന്ദ്രം. ഒന്നാംനിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്ന ശേഷിക്കാർക്കുമായി അഞ്ച് വാട്ടർ ക്ലോസറ്റുകളും മൂന്ന് യൂറിനറി ബ്ലോക്കുകളും ക്ലോക്ക് മുറികളും ഉണ്ട്. ശിശു പരിപാലനത്തിനും വസ്ത്രം മാറ്റുന്നതിനും രണ്ടു ബ്ലോക്കുകളും സജ്ജമാണ്. കവാടത്തിൽ തന്നെ ഒരു റിഫ്രഷ്മെന്റ് കേന്ദ്രവും ഉണ്ട്. ഗ്രൗണ്ട് ഫ്ലോറിലും സമാനമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ ആന്തൂർ നഗരസഭാ ചെയർ പേഴ്സൺ പി.കെ.ശ്യാമള അധ്യക്ഷതവഹിച്ചു. ജാക്സൺ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഷാജു, ജോണി അഗസ്റ്റിൻ. കെ.പി.ശ്യാമള, പി.പി. ഉഷ, കെ.രവീന്ദ്രൻ, വി.പുരുഷോത്തമൻ, പി.കെ.മുജീബ് റഹ്മാൻ, എം. സുരേശൻ എന്നിവർ സംസാരിച്ചു.