നുച്യാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഫയാസിൻ്റെ മൃതദേഹം കണ്ടെടുത്തു


ഇരിട്ടി :- ഉളിക്കൽ നുച്യാട് കോടാറമ്പ് പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ ഫയാസിൻ്റെ മൃതദേഹം ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. 

ഒഴുക്കിൽ പെട്ട 3 പേരിൽ ഫയാസിനെ മാത്രമാണ് കണ്ടെത്താന്നുണ്ടായിരുന്നത്. ഫയാസിൻ്റെ ഉമ്മ താഹിറ (32), താഹിറയുടെ സഹോദര പുത്രൻ ബാസിത്ത് (13) എന്നിവരെ അപകടം നടന്നപ്പോൾ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. 2 ദിവസം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഫയാസിനെ കണ്ടെത്തിയത്.

Previous Post Next Post