പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സ്പെൻഷൻ

 


മയ്യിൽ :- പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.

മയ്യിൽ പോലീസ് സ്റ്റേഷനിലെ ജി ഡി ചാർജ്ജ് ചുമതലയുള്ള ഹൈഡ് കോൺസ്റ്റബിൾ, പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ്കാരൻ അടക്കം രണ്ട് പേരെയാണ്  ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ( Kolachery Varthakal Online)

കഴിഞ്ഞ 11ാം തീയതി ഞായറാഴ്ച പുലർച്ചെ യാണ് പ്രതി മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട്ത്. കവർച്ച, വധശ്രമം, ലഹരിമരുന്ന് വിതരണം, മണൽക്കടത്ത് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടതിനാൽ കാപ്പ ചുമത്തപ്പെട്ട പാവന്നൂർ മൊട്ട സ്വദേശി ആഷിഖ്ആണ് രക്ഷപ്പെട്ടത്. പിടികിട്ടാപ്പുള്ളിയായ ആഷിഖിനെ സി ഐ ഷാജി പട്ടേരിയും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകൾക്കകമാണ് പ്രതി രക്ഷപ്പെട്ടത്.

Previous Post Next Post