സംസ്ഥാന സർക്കാറിന്റെ 'അക്ഷയ കേരളം പുരസ്കാരം' കൊളച്ചേരി ഗ്രാമപഞ്ചായത്തിന്


കൊളച്ചേരി :- സംസ്ഥാന സർക്കാറിന്റെ 'അക്ഷയ കേരളം  പുരസ്കാരം' കൊളച്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ലിഷ പാലാടനിൽ  നിന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. താഹിറ. കെ  സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 

  "എന്റെ ക്ഷയരോഗമുക്ത കേരളം" പദ്ധതി വിജയകരമായി നടപ്പിലാക്കിയതാനാണ് പുരസ്ക്കാരം ലഭിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ അനന്തൻ മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നബീസ, വാർഡ് മെമ്പർ ശ്രീ. കെ.പി ചന്ദ്രഭാനു . ഡോ. സൗമ്യ . STS മനോജ് , ജൂ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു കെ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ സംബന്ധിച്ചു.

Previous Post Next Post