മയ്യിൽ :- കളമശ്ശേരി മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാ പിഴവുകളെക്കുറിച്ച് ലോകത്തോട് വിളിച്ച് പറഞ്ഞ ഡോക്ടർ നജ്മ സലീമിനെ ഗവൺമെന്റും സി.പി.എം സൈബർ സഖാക്കളും വേട്ടയാടുന്നതിനെതിരെ ഡോ: നജ്മയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തി.
കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം സംസ്ഥാന കൺവീനർ പി.പി. സിദ്ധിഖ് ഉൽഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ അദ്ധ്യക്ഷത വഹിച്ചു. അനസ് നമ്പ്രം , ജബ്ബാർ നെല്ലിക്കപ്പാലം, കെ.വി.ഷൈജു ,പ്രജീഷ് കോറളായി എന്നിവർ പ്രസംഗിച്ചു. നിസാം മയ്യിൽ സ്വാഗതവും സിനാൻ കടൂർ നന്ദിയും പറഞ്ഞു.